പാലക്കാട് എടിഎം മെഷീൻ തകർത്ത് മോഷണശ്രമം

പാലക്കാട് ശേഖരീപുരത്ത് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം. പ്രാഥമിക അന്വേഷണത്തില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍.  

ശേഖരീപുരത്ത സിന്‍ഡ‍ിക്കേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. കമ്പി ഉപയോഗിച്ച് എടിഎം മെഷീന്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പണം കവരാന്‍ സാധിച്ചില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം മൂന്നുപേരാണ് സംഘത്തിലുള്ളത്. 

ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നുമാസങ്ങള്‍ക്ക് മുമ്പും ജില്ലയില്‍ എടിഎം കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസന്വേഷിക്കുന്നത്.