കപ്പേളകളുടെ ഭണ്ഡാരങ്ങളും കുത്തി തുറന്ന് കവർച്ച; പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗ സംഘം പിടിയില്‍

theft-case (1)
SHARE

കൊരട്ടി മാമ്പ്ര പൈങ്കാവിൽ കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗ സംഘം . കപ്പേളകളുടെ ഭണ്ഡാരങ്ങളും കടയും കുത്തി തുറന്നാണ് കവർച്ച . സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രണ്ടു ബൈക്കുകളിലായി ആറു പേർ. ഇവരിലൊരാൾ പെൺകുട്ടിയാണ്. 

കപ്പേളകളുടെ ഭണ്ഡാരങ്ങളും കടയും കുത്തിതുറന്നാണ്  മോഷണം. ഭണ്ഡാരങ്ങളിൽ നിന്ന് നഷ്ടപ്പെട്ട തുക വ്യക്തമല്ല. കടയിൽ നിന്ന് 15000 രൂപയുടെ ഉൽപന്നങ്ങൾ കവർന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു കവർച്ച. മാമ്പ്ര പൈൻകാവ് കപ്പേളയുടെ  ഭണ്ഡാരവും സമീപത്തുള്ള പി.പി  സ്റേറാഴ്സും കുത്തി തുറന്നു.

കവർച്ചയ്ക്കായി ആയുധങ്ങളുമായെത്തിയ ഇവർ നിമിഷങ്ങൾക്കുള്ളിൽ കവർച്ച നടത്തി മടങ്ങി. കളവ് നടത്തിയത് ചെറുപ്പകാരാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്റ്റേഷനറി കടയിൽ നിന്ന്15000 രൂപയുടെ ഉൽപന്നങ്ങൾ ഇവിടെ നിന്ന് കളവ് പോയതായി കടയുടമ പറഞ്ഞു.  അലമാരിയിലെ വെളിച്ചെണ്ണകളും ബേക്കറി പലഹാരങ്ങളും മറ്റുമാണ് ഇവർ കവർന്നത്. മോഷ്ടാക്കളെ തിരിച്ചറിയാൻ പെലീസ് അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE