വയനാട് മുപ്പത് കിലോ കഞ്ചാവ് പിടിച്ചു; സീറ്റിലും ഡിക്കിയിലും ഒളിപ്പിച്ച് കടത്ത്

വയനാട് ബാവലിയില്‍ വന്‍കഞ്ചാവ് വേട്ട.  മുപ്പത് കിലോയോളം കഞ്ചാവാണ് വാഹനപരിശോധനയില്‍ പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വയനാട് എക്സൈസ് ഇന്റലിജന്‍സും ആന്റി നാര്‍കോട്ടിക് സെല്ലും പരിശോധന നടത്തിയത്. കഞ്ചാവ് കടത്തിനെക്കുറിച്ചും വാഹനത്തെക്കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രഹസ്യവിവരമുണ്ടായിരുന്നു.

ഇന്ന് രാവിലെ ബാവലി ചെക്പോസ്റ്റില്‍ കെഎല്‍ 72 എ 6763 എന്ന നമ്പറിലുള്ള കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് കുറച്ചകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനത്തിലുള്ളവര്‍ ഒാടിരക്ഷപ്പെട്ടു.

പതിനാല് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിലും ഡിക്കിയിലുമായിട്ടായിരുന്നു കഞ്ച് ഒളിപ്പിച്ചത്. മൊബൈല്‍ ഫോണും വാഹനത്തിന്റെ രേഖകളും കാറിലുണ്ടായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് എക്സൈസ് അറിയിച്ചു. ലഹരവസതുക്കള്‍് കര്‍ണാടകയില്‍ നിന്നും മലബാര്‍മേഖലയിലേക്ക് വിതരണത്തിനായി കൊണ്ടുവരുകയായിരുന്നു എന്നാണ് കരുതുന്നത്.