മകന്റെ മുന്നിൽ അമ്മയെ കൊന്ന് അച്ഛൻ ജീവനൊടുക്കി; നടുക്കം

മകന്റെ മുന്നിൽ അമ്മയെ കുത്തിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹിൽ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം.  ഡ്രൈവറായ അനിൽ ഷിന്‍ഡെ ആണ് ഭാര്യ സീമയെ കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.

പതിനൊന്ന് വയസുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹിൽ സ്റ്റേഷനിൽ എത്തിയത്. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായി പൊലീസ് പറയുന്നു. ഇതേതുടർന്നാണ് ഇയാൾ കത്തിയെടുത്ത് ഭാര്യയെ കുത്തിയത്. കരച്ചിൽ കേട്ട് ഉണർന്ന മകന്റെ മുന്നിൽ വച്ചുതന്നെ അച്ഛനും ജീവനൊടുക്കുകയായിരുന്നു.

കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ കുട്ടയാണ് ഹോട്ടൽ അധികൃതരോട് കാര്യം പറഞ്ഞത്. പൊലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.