പൂട്ടാൻ പറഞ്ഞിട്ടും പൂട്ടിയില്ല; നിരോധിത പാൻമസാല വിറ്റ കട പൂട്ടി സീൽ ചെയ്തു

നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കട കോഴിക്കോട് നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. തിങ്കളാഴ്ച പാന്‍മസാല പിടിച്ചെടുത്തതിന്റെ പേരില്‍ പൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വീണ്ടും തുറന്നുപ്രവര്‍ത്തിച്ച കടയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നേരിട്ടെത്തി പൂട്ടി സീല്‍ ചെയ്തത്. 

60 പാകറ്റ് പാന്‍മസാലയാണ് തിങ്കളാഴ്ച പിടിച്ചെടുത്തത്,നിരോധിത ഉല്‍പ്പന്നം വിറ്റഴിച്ചതിന്റെ പേരില്‍ കടപൂട്ടാന്‍ ആരോഗ്യവിഭാഗം ഉടമക്ക് നോട്ടീസ് നല്‍കുകയും െചയ്തു.വീണ്ടും തുറന്നുപ്രവര്‍ത്തിച്ച കടയില്‍ ഇന്നും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിതോടെയാണ് ആരോഗ്യവിഭാഗം കടപൂട്ടിക്കാന്‍ നേരിട്ടെത്തിയത് 

വെസ്റ്റ്ഹില്‍ ഭട്ട്റോഡ് ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടയെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്,പല തവണ പൊലീസ് പിടികൂടി പിഴയടപ്പിച്ചിട്ടും കച്ചവടം വീണ്ടും തുടര്‍ന്നതാണ് വിനയായത്,ഇത്തരത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാന്‍മസാലകള്‍ രഹസ്യമായി വിറ്റഴിക്കുന്ന കടകള്‍ നഗരസഭയുടെ നിരീക്ഷിണത്തിലാണ്.