നിര്‍ത്തിയിട്ട കാറിന്റെ ടയറുകള്‍ മോഷണംപോയി, ദൃശ്യങ്ങൾ സിസിടിവിയിൽ

വീടിനരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയറുകള്‍ മോഷണംപോയി. ആലപ്പുഴ കായംകുളത്താണ് ഉടമയെ അമ്പരപ്പിച്ച മോഷണം. കള്ളന്‍  ടയറുകള്‍ അഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പൊലീസ് അന്വേഷണം ഊാര്‍ജിതമാക്കി

രാത്രി രണ്ടു മണിയോടെയാണ് കാറിന്റെ ടയറുകള്‍ കള്ളന്‍ അഴിച്ചെടുത്തത്. അടുത്തുള്ള വര്‍ക് ഷോപ്പില്‍നിന്ന് മോഷ്ടിച്ച ടൂള്‍സ് ഉപയോഗിച്ചാണ് ടയറുകള്‍ അഴിച്ചെടുത്തത്. കെപിഎസി സെക്രട്ടറി ഷാജഹാന്റെതാണ് കാര്‍. രാവിലെ വാഹനത്തില്‍ കയറാന്‍ എത്തിയപ്പോഴാണ് മൂന്നുടയറുകള്‍ കള്ളന്‍ കൊണ്ടുപോയത് അറിഞ്ഞത്. വീടിനു തൊട്ടുമുന്‍പില്‍ റോഡരികിലായിരുന്നു നിര്‍ത്തിയിട്ടിരുന്നത്

വര്‍ക്ഷോപ്പിന് തൊട്ടടുത്തായാണ് കാര്‍ നിര്‍ത്തിയിട്ടത്. കായംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്