ഏഴ് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

ഏഴ് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കുമളിയില്‍  പിടിയിൽ. തിരുവനന്തപുരം സ്വദേശിയാണ്  എ ക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തമിഴ്നാട് കമ്പത്ത് നിന്ന് വാങ്ങിയ ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായിട്ടാണ് തിരുവനന്തപുരം സ്വദേശി അൽ അമീൻ കുമളി എക്സൈസിന്റെ  പിടിയിലായത്. ബാഗിനുളളിൽ മൂന്ന് കവറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കുമളി അതിർത്തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടി. അതിർത്തി വഴി കടന്നു വന്ന അൽ അമീന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധനനടത്തിയത് . നാല്പതിനായിരം രൂപ മുടക്കി കഞ്ചാവ് വാങ്ങിയതായി അൽ അമീൻ മൊഴി നൽകി. കഞ്ചാവ് പൊതികൾ കോവളത്ത് എത്തിക്കുക ആയിരുന്നു ലക്ഷ്യം.

അൽ അമീനോടൊപ്പം മറ്റ് പ്രതികൾ ഉണ്ടോ എന്നും സംശയിക്കുന്നു. ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. അതിർത്തിയിലും സമാന്തര പാതകളിലും അന്വേഷണം ഊർജിതമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.