മറയൂരില്‍ കാന്യാസ്ത്രി മഠത്തിന്റെ വളപ്പില്‍ നിന്ന് ചന്ദന മുട്ടികള്‍ പിടിച്ചെടുത്തു

മറയൂരില്‍ കാന്യാസ്ത്രി മഠത്തിന്റെ വളപ്പില്‍ നിന്ന് ചന്ദന മുട്ടികള്‍ പിടിച്ചെടുത്തു. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയത്. കാന്തല്ലൂര്‍ റേഞ്ച് ഒാഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

മറയൂര്‍. കാന്തല്ലൂര്‍ പെരുമലയില്‍ കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന് സമീപമുള്ള  പഴയ കെട്ടിടത്തില്‍ നിന്നാണ്  ഇരുപത് കിലോ തൂക്കം വരുന്ന രണ്ട് ചന്ദന മുട്ടികള്‍ കണ്ടെത്തിയത്.   പയസ്സ് നഗര്‍ ഫോറസ്‌റ്റ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ്  ചന്ദന മുട്ടി ലഭി്ച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഈ കെട്ടിടത്തില്‍ മഠത്തിലെ ജോലിക്കായെത്തിയ ചിലര്‍ താമസിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. മഠത്തിലെ ജോലിക്കാരെപ്പറ്റിയും  അന്വേഷിക്കുന്നുണ്ട്.   കാന്തല്ലൂര്‍ റേയ്ഞ്ച് ഒാഫിസര്‍ അരുണ്‍ മഹാരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം. കന്യാസ്ത്രി മഠത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെങ്കിലും ചന്ദനമുട്ടി ഒളിപ്പിച്ചതാകാമെന്നും നാട്ടുകാര്‍ ആരോപിച്ചു.