അമ്മ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് വിട്ടില്ല; മകൾ തൂങ്ങിമരിച്ചു

അമ്മ പാർട്ടിക്കു വിടാത്തതിൽ പ്രതിഷേധിച്ച് മകൾ തൂങ്ങിമരിച്ചു. ബെംഗളൂരുവിലാണ് സംഭവം. പ്ലസ്ടു വിദ്യാർഥിനി അർപിതയാണ് അമ്മയോടുള്ള ദേഷ്യം തീർക്കാൻ കടുംകൈ ചെയ്തത്. ക്ലാസിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥി സുഹൃത്തുക്കളോടൊപ്പം പിറന്നാൾ പാർട്ടിക്കു പോകണമെന്നു വാശിപിടിക്കുകയായിരുന്നു. എന്നാൽ, ബോർഡ് എക്സാം നടക്കുന്നതിനാൽ അമ്മ കുട്ടിയെ പാർട്ടിക്കു വിട്ടില്ല. പകരം പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കേട്ട ഉടനെ കുട്ടി വാതിലടച്ച് കുറ്റിയിടുകയായിരുന്നു.

അമ്മ ചന്ദ്രിക വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയായിരുന്നു. ട്യൂഷൻക്ലാസിനു ശേഷം അമ്മ വന്ന് അർപിതയുടെ മുറിയിൽ മുട്ടി. അപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയ വിവരം അറിയുന്നത്. വാതിൽ തുറക്കാതെ വന്നപ്പോൾ ചന്ദ്രിക ഭയന്ന് ഭർത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു. ഉടൻതന്നെ ഇരുവരും ചേർന്ന് വാതിൽ തള്ളിപ്പൊളിച്ച് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കണ്ണ് ദാനം ചെയ്തു. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. മൂത്തമകളായിരുന്നു അർപിത. രണ്ടാമത്തെ കുട്ടിയെ വളർത്തുന്നത് ചന്ദ്രികയുെട സഹോദരിയാണ്.