കൊണ്ടോട്ടിയിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം കൊണ്ടോട്ടിയിൽ രണ്ടിടങ്ങളിൽ നിന്നായി മൂന്ന് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ നാലു പേർ  പിടിയിലായി. കൊണ്ടോട്ടി പേങ്ങാട്ടുപുറായിൽ വച്ചാണ് ആദ്യ സംഘം പിടിയിലായത്. ആന്ധ്രപ്രദേശ് , ഒറീസ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച ഒന്നരക്കിലോ കഞ്ചാവ്  വിതരണത്തിന് കൊണ്ടുവന്നപ്പോഴാണ്  പിടിയിലായത്. ബൈക്കിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് നവാസ്,ജിജേഷ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടാമത്തെ സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോഴിക്കോട് പന്നിയങ്കരയിൽ നിന്നാണ്  രണ്ടാമത്തെ സംഘം കഞ്ചാവ് എത്തിച്ചിരുന്നത്.കൊണ്ടോട്ടി സ്വദേശികളായ ശ്രീജിത്ത്, അയ്യപ്പൻ എന്നിവരുടെ കൈവശവും ഒന്നരക്കിലോ കഞ്ചാവ് ആണ് ഉണ്ടായിരുന്നത്..കുട്ടികൾക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചിരുന്നത്

രണ്ടായിരം രൂപക്കു വാങ്ങി കേരളത്തിൽ   നാൽപതിനായിരം രൂപക്ക് വിൽക്കുകയാണ് രീതി.പ്രതികൾ സഞ്ചരിച്ച രണ്ടു ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയിരുന്നത്.