നിർമാതാവ് ബി. അശോകിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തമിഴ് നിർമാതാവ് ബി. അശോകിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. പലിശക്കാരുടെ ശല്യത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാർ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക പീഡനം അനുഭവിച്ചതു കൊണ്ടാണ് മരണത്തെ കുറിച്ച് ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രണ്ടു വഴികള്‍ മാത്രമാണ് എനിക്ക് മുന്‍പിലെത്തുന്നത്. ഒന്നുകില്‍ അയാളെ കൊല്ലുക, അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാന്‍ തിരഞ്ഞെടുക്കില്ല കാരണം ഞാന്‍ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതിനാല്‍ കൊല്ലുന്നില്ല. ആത്മഹത്യ ചെയ്യുന്നു. മധുരയുമായി ബന്ധപ്പെട്ട ഒരു പലിശക്കാരനെക്കുറിച്ചാണ് തന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. പലിശക്കാരനായ അന്‍പ് ചെയാന്റെ കയ്യില്‍ നിന്ന് ഏഴ് കൊല്ലങ്ങള്‍ക്ക് മുന്‍പ് പണം കടം വാങ്ങി. അയാള്‍ ചോദിച്ച പലിശ ഞാന്‍ നല്‍കിയിട്ടുണ്ട്. നിയമപരമായി നേരിട്ടാലും ഞാന്‍ ജയിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.  

തമിഴ് സംവിധായകനും നടനുമായ ശശികുമാറിന്റെ അടുത്ത സുഹൃത്തായിരുന്നു അശോക്. കഴിഞ്ഞ ദിവസമാണ് മധുരയിലെ അപ്പാർട്ട്മെന്റിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാതാവ് അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണവുമായി നടനും പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാലും രംഗത്തെത്തിയിരുന്നു. സംവിധായകനും നടനുമായ ശശികുമാറിന്റെ സിനിമകളുടെ സഹനിർമാതാവായിരുന്ന ശശികുമാറിന്റെ മരണം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.