ശക്തി കാട്ടി മുന്നണികൾ: മധ്യകേരളത്തിൽ ആവേശമായി കലാശക്കൊട്ട്

ഇടതുവലതുമുന്നണികള്‍ നേരിട്ടേറ്റുമുട്ടുന്ന മധ്യകേരളത്തിൽ ആവേശക്കടലായി കലാശക്കൊട്ട്.  ശബ്ദപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ തങ്ങളാണ് മുന്നിലെന്ന ശക്തികാട്ടുകയായിരുന്നു മുന്നണികളോരോന്നും.

തൃശൂരിലെ സ്വരാജ് റൗണ്ടിലായിരുന്നു ശബ്ദപ്രാരണത്തിന്റെ തീര്‍പ്പ്. ഡിജെ മ്യൂസികിന്റെ അകമ്പടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബാന്‍ഡ് മേളത്തില്‍ നിറഞ്ഞ് ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍. പാട്ടിനൊപ്പം ചുവട് വച്ച് സിനിമ സ്റ്റൈലില്‍‌ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും.

ചാലക്കുടിയും കലാശക്കൊട്ടില്‍ പെരുമകാട്ടി. ബെന്നി ബെഹ്നാന്‍ ചാലക്കുടിയിലും, സി. രവീന്ദ്രനാഥ് അങ്കമാലിയിലും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. മൂന്നിടത്തായിരുന്നു എറണാകുളം മണ്ഡലത്തിലെ കലാശക്കൊട്ട്. പാലാരിവട്ടത്ത് എല്‍ഡിഎഫും. ടൗണ്‍ ഹാളിനുമുന്നില്‍ യുഡിഎഫും പ്രചാരണത്തിലെ കരുത്തുകാട്ടി.

കേരളാ കോണ്‍ഗ്രസുകാര്‍‌ നേരിട്ടേറ്റുമുട്ടുന്ന കോട്ടയത്ത് തിരുനക്കയില്‍ മൂന്നുമുന്നണികളും ശബ്ദ പ്രചാരണം അവസാനിപ്പിച്ചു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തൊടുപുഴയും, ജോയ്സ് ജോര്‍ജ് കട്ടപ്പനയും കലാശക്കൊട്ടിന് വേദിയാക്കി. ഇരുസ്ഥലങ്ങളും പ്രവര്‍ത്തകരാല്‍ നിറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍  സ്ഥാനാര്‍ഥിയായ ആലപ്പുഴയില്‍ വട്ടപ്പള്ളിയിലായിരുന്നു യുഡിഎഫ് കലാശക്കൊട്ട്. സക്കറിയ ബസാറില്‍  എല്‍ഡിഎഫ് പരസ്യപ്രചാരണം അവസാനിപ്പിച്ചു. മധ്യകേരണത്തിലെ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയും കലാശക്കൊട്ടിലൂടെ കരുത്തുകാട്ടി. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. 

loksabha elections kottikalasham central kerala

Enter AMP Embedded Script