വയനാട്ടില്‍ ആളിക്കത്തി ഭക്ഷ്യക്കിറ്റ് വിവാദം; രാത്രിയില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിൽ കിറ്റ് വിവാദം. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എന്ന് സംശയിക്കുന്ന തരത്തിൽ ബത്തേരിയിൽ നിന്ന് 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തു. കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണവുമായി മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി തടിച്ചുകൂടി. കൽപ്പറ്റയിലെ ഗോഡൗണിൽ രാത്രി വൈകി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പരിശോധന നടത്തി. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി ആണെന്നാണ് എൽ.ഡി.എഫ്-യു.ഡി.എഫ്. ആരോപണം.

മാനന്തവാടി കെല്ലൂര്‍ അഞ്ചാംമൈലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ തയാറാക്കുന്നതായി വിവരം പുറത്തുവന്നു. പ്രതിഷേധവുമായി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി.

Kit controversy in Wayanad