കഴക്കൂട്ടം ബിയര്‍പാര്‍ലറിലെ കത്തികുത്ത് കേസ്: പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Untitled design - 1
SHARE

അഞ്ചു ദിവസം കഴിഞ്ഞിട്ടും കഴക്കൂട്ടം ബിയര്‍പാര്‍ലറില്‍ നടന്ന കത്തികുത്തിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ശനിയാഴ്ച രാത്രിയാണ് പിറന്നാള്‍ ആഘോഷിക്കാനായി വന്ന സംഘം ഏറ്റുമുട്ടിയത്. അഞ്ചു പേര്‍ക്കാണ് കുത്തേറ്റത്.

കത്തികുത്തു നടന്ന അതേ ദിവസം രണ്ടു പേരെ അറസ്റ്റു ചെയ്തൊഴിച്ചാല്‍ പത്തിലധികം വരുന്ന പ്രതികളെ ഇനിയും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. പുതുകുറിച്ചി സ്വദേശി ഷമീം, കല്ലമ്പലം സ്വദേശി അനസ് എന്നിവരാണ് പിടിയിലായത്. കുത്തി പരുക്കേല്‍പിച്ച പ്രധാന പ്രതി അഭിജിത്തിനെയാണ്  ഇനിയും പിടികൂടാനുള്ളത്. നേരത്തെ കൊലപാതക കേസിലും പ്രതിയായ ഇയാളാണ് മാരകമായി കുത്തി പരുക്കേല്‍പിച്ചത്.മാത്രമല്ല പ്രവര്‍ത്തനസമയമായ 11 മണിക്കു ശേഷവും ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഗുരുതരമായി പരുക്കേറ്റ നാലുപേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ കാരമവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ടെക്നോപാര്‍ക്കിനു സമീപത്തു നടന്ന ഏറ്റുമുട്ടലിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തത് പൊലീസിനു തന്നെ നാണക്കേടായിട്ടുണ്ട്. വോട്ടെടുപ്പിന്‍റെ തിരക്കിലായതിനാലാണ് പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം നേരിടുന്നതെന്നാണ് പൊലീസ് ഭാഷ്യം.

Kazhakkoottam knife attack at bar

MORE IN KERALA
SHOW MORE