തെക്കന്‍ കേരളത്തില്‍ ആവേശക്കടലായി കലാശക്കൊട്ട്

തെക്കന്‍ കേരളത്തില്‍ ആവേശക്കടലായി കലാശക്കൊട്ട്. ശക്തമായ പെയ്ത വേനല്‍മഴയ്ക്കിടയിലും തലസ്ഥാനത്ത് സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിന് ഇറങ്ങി. തലസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ആവേശം പതിവുപോലെ പേരൂ‍ര്‍ക്കടയിലാണ് കൊട്ടിക്കയറിയത്. ശശി തരൂരും രാജീവ് ചന്ദ്രശേഖറും ക്രെയിനുകളില്‍ കയറി ആകാശം തൊട്ടപ്പോള്‍ തലപ്പാവ് അണിഞ്ഞ് പന്ന്യന്‍ രവീന്ദ്രൻ. പെയ്തിറങ്ങിയ മഴ ആവേശത്തിരയിൽ തോറ്റു. 

ശക്തമായ ത്രിക്കോണകാറ്റ് പോലെ തന്നെ ആറ്റിങ്ങലിൽ കലാശക്കൊട്ടും കളറായി. വി. ജോയിയും വി. മുരളീധരനും നേരിട്ടിറങ്ങിയപ്പോൾ ഈ ആവേശം പ്രവർത്തകർക്ക് വിട്ട് പതിവുപോലെ അടൂ‍ര്‍ പ്രകാശ് പങ്കെടുത്തില്ല. പ്രചാരണത്തിലെ വാശി പത്തനംതിട്ട ക്ളൈമാക്സിലും കുറച്ചില്ല. അബാന്‍ ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി ലോറിക്ക് മുകളിലേറി ആന്റോ ആന്റണിയും തോമസ് ഐസക്കും അനില്‍ ആന്റണിയും. 

എന്‍.കെ.പ്രേമചന്ദ്രനും വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍ കൂടിയായ സ്ഥാനാ‍ര്‍ത്ഥികള്‍ മുകേഷും കൃഷ്ണകുമാറും കൂടി കലാശക്കൊട്ടിനിറങ്ങിയപ്പോള്‍ ചിന്നക്കട ആ‍ര്‍ത്തിരമ്പി. ഇവിടെ ക്രെയിനില്‍ കയറിയത് കൃഷ്ണകുമാ‍ര്‍ മാത്രമാണ്. 

മാവേലിക്കര മണ്ഡലത്തിന്റെ അവസാന ആവേശം ആവാഹിക്കാനുള്ള അവസരം ചെങ്ങന്നൂ‍ര്‍ ബഥേല്‍ ജംഗ്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് ചെണ്ട കൊട്ടിയപ്പോൾ സി.എ.അ രുണ്‍കുമാ‍ര്‍ ക്രെയിനിലേറി. 

loksabha elections kottikalasham south kerala

Enter AMP Embedded Script