വേണുഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് രേവന്ത് റെഡ്ഢി; കായംകുളത്തെ ആവേശക്കാഴ്ച

കോരിച്ചൊരിയുന്ന മഴയിലും തണുക്കാത്ത ആവേശം തീർത്ത് കായംകുളത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ. ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന് വോട്ടഭ്യർത്ഥിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ പര്യടനം. കെ.സി വേണുഗോപാലും ഒന്നിച്ച് തുറന്ന വാഹനത്തിലായിരുന്നു രേവന്ത് റെഡ്‌ഡിയുടെ യാത്ര. 

ആവേശത്തിൻ്റെ അലകളുയർത്തിയായിരുന്നു രേവന്ത് റെഡ്‌ഡിയുടെ യാത്ര. യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് കായംകുളത്ത് രേ വന്ത് റെഡ്ഡിയും കെ സി വേണുഗോപാലും റോഡ് ഷോ നടത്തിയത്. കായംകുളം എൻടിപിസി ഹെലിപ്പാഡിൽ രേവന്ത് റെഡ്ഢി വരുന്നതിനു മുൻപു തന്നെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയിരുന്നുകെസി വേണുഗോപാലും രേവന്ത് റെഡ്ഢിയും തുറന്ന വാഹനത്തിൽ സഞ്ചരിച്ചു ജനങ്ങളെ അഭിവാദ്യം ചെയ്തു.റോഡ് ഷോ പുരോഗമിക്കുന്നതിനിടെ മഴയെത്തി. കോരിച്ചൊരിഞ്ഞ മഴയ്ക്കും ആവേശം അണയ്ക്കാൻ ആയില്ല  ഇന്ത്യ സഖ്യത്തിൽ നിർണായക റോൾ നിർവഹിക്കുന്ന കെ.സി വേണുഗോപാൽ ലോക്സഭയിലുണ്ടാകേണ്ട വ്യക്തിയാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മുഖ്യന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് രേവ ന്ത് റെഡ്ഡി ഉയത്തിയത്. കെ.സുരേന്ദ്രൻ സംസ്ഥാന ബി ജെ പി യുടെ പ്രഖ്യാപി ത പ്രസിഡൻ്റാണെങ്കിൽ പിണറായി വിജയൻ, മോദിക്കു വേണ്ടി പ്രവർത്തിക്കുന്ന അപ്രഖ്യാപിത വര്‍ക്കിങ് പ്രസിഡൻ്റാണെന്ന് രേവന്ത് റെഡ്ഡി പരിഹസിച്ചു. 

ശഹീദാർ പള്ളി ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്.സ്തീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വഴിയോരങ്ങളിൽ കെ. സി വേണുഗോപാലിനെയും രേവന്ത് റെഡ്ഡിയെയും കാണാൻ കാത്തുനിന്നിരുന്നു. 

Telangana CM holds roadshow in Alappuzha

Enter AMP Embedded Script
MORE IN KERALA