തിരഞ്ഞെടുപ്പ് ചൂടൊടുങ്ങി; ഇനി ഉഴിച്ചില്‍; സുഖ ചികില്‍സയ്ക്ക് അബ്ദുല്‍ സലാം

രാഷ്ട്രീയം പോലും കാര്യമാക്കാതെയുളള മലപ്പുറത്തിന്‍റെ ആതിഥേയമനസ് മാതൃകാപരമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍സലാം മനോരമ ന്യൂസിനോട്. ഒന്നര മാസത്തെ പ്രചാരണത്തിനു ശേഷം ആയുര്‍വേദ ചികില്‍സക്കും ഉഴിച്ചിലിനുമൊക്കെയാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ഥി.  ഇടവേളയ്ക്ക് ശേഷം ഭാര്യ തയാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയോടുളള ആരാധനകൊണ്ടാണ് താന്‍ ബിജെപിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. 

Enter AMP Embedded Script