അഭിമന്യു ഓർമയായിട്ട് അഞ്ച് വർഷം; സ്മരണകൾ പുതുക്കി ജന്മനാട്

അഭിമന്യുവിന്റെ സ്മരണകൾ പുതുക്കി ജന്മനാടായ വട്ടവട . നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചത്.

നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. മറക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ചോര ചിന്തിയ അതേ ദിവസം അവർ ഒത്തുകൂടി. അഭിമന്യുവിനായി നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ആയിരുന്നു നാട് ഒന്നാകെയെത്തിയത്. കോവിലൂരിൽ നടന്ന അനുസ്മരണം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു

അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത്ത് എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു. 

Enter AMP Embedded Script