അഭിമന്യുവിന്റെ ഓർമകളിൽ മഹാരാജാസ് കോളേജ്; ജ്വലിക്കുന്ന ഓർമ

അഭിമന്യുവിന്റെ ഓർമകളിൽ മഹാരാജാസ് കോളേജ്. അഭിമന്യുവിന്റെ രണ്ടാം ചരമവാർഷികത്തിൽ SFI യുടെ നേതൃത്വത്തിൽ കോളേജിൽ അനുസ്മരണം സംഘടിപ്പിച്ചു. 

അഭിമന്യു ഇപ്പോഴും മഹാരാജാസിലുണ്ട്. എല്ലാവരുടെയും ഓർമകളിലും മനസിലും. അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഇവരുടെ ജ്വലിക്കുന്ന ഓർമയാണ്. അതുകൊണ്ട് തന്നെയാണ് മഹാരാജാസിലെ മുറ്റത്ത് അഭിമന്യുവിനായി ഇങ്ങനെ ഒരു സ്മാരകം ഉയർന്നതും. 

അഭിമന്യുവിന്റെ രണ്ടാം ചരമവാർഷികത്തിൽ SFI യുടെ നേതൃത്വത്തിൽ ആയിരുന്നു കോളേജിലെ അനുസ്മരണ ചടങ്ങുകൾ. അഭിമന്യു തെളിച്ച പാതയിലൂടെ വർഗീയതയ്ക്ക് എതിരായ പോരാട്ടം തുടരുമെന്ന് SFI അഖിലേന്ത്യാ പ്രസിഡന്റ്‌ VP സാനു പറഞ്ഞു.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിന് പുറത്ത് SFI പ്രവർത്തകനായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്.