വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല

എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാനില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ്  എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച,  കുറ്റപത്രം അടക്കമുള്ള രേഖകളാണ് നഷ്ടമായത്. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതാകുന്നത്. രേഖകള്‍ നഷ്ടമായ വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍  ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Abhimanyu murder case documents missing