അഭിമന്യു കൊലക്കേസ്: രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്ന് സഹോദരന്‍

അഭിമന്യു കൊലക്കേസില്‍ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്ന് സഹോദരന്‍. വിചാരണ നടക്കാനിരിക്കെ കോടതിയില്‍നിന്ന് രേഖകള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അഭിമന്യുവിന്റെ  സഹോദരന്‍ പരിജിത്ത് പറഞ്ഞു. അതേസമയം, കൊലയാളികളെ സഹായിക്കുന്നത് സി.പി.എം നേതൃത്വമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് – സി.പി.എം ധാരണയുണ്ടെന്നും സുരേന്ദ്രന്‍. എന്നാല്‍ രേഖകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു

Abhimanyu murder case: Brother wants to investigate lost documents