'പോസ്റ്റ്മോർട്ടം വേണ്ട, അന്ന് ജോളി പറഞ്ഞു'; വെളിപ്പെടുത്തലുമായി അയൽവാസി

കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണ്ടെന്ന് ആവശ്യപ്പെട്ടതായി അയല്‍വാസി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അയല്‍വാസിയായ കെ. അശോകന്‍ മൊഴി നല്‍കിയിരിക്കുന്നത്. 2011ലായിരുന്നു റോയ് തോമസിന്‍റെ മരണം. കേസില്‍ വിചാണ തുടരുകയാണ്. 

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത തോന്നി ശുചിമുറിയില്‍ പോയ റോയ് തോമസ് അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആശാരിപ്പണിക്കാരനായ അയല്‍വാസി അശോകനാണ് ശുചിമുറിയുടെ വാതില്‍ പൊളിച്ച് റോയിയെ പുറത്തെടുത്തത്. അന്ന് നടന്ന സംഭവങ്ങളാണ് അശോകന്‍ കോടതിക്ക് മുന്നില്‍ വിവരിച്ചത്. റോയിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബാവ പറഞ്ഞിട്ടാണ് രാത്രി വീട്ടിലേയ്ക്കെത്തിയതും വാതില്‍ പൊളിച്ച് റോയിയെ പുറത്തെടുത്തതും. സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയപ്പോഴും ഒപ്പം പോയിരുന്നു. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മരണശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്ന് പ്രതി ജോളി ജോസഫ് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു. ഇക്കാര്യം ബന്ധുവായ മാത്യു മഞ്ചാടിയലിനോടും ആവര്‍ത്തിച്ചു. പിറ്റേദിവസം വീട്ടില്‍ വച്ചും ജോളി ഇക്കാര്യം തന്നെ പറഞ്ഞു. റോയ് മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്യു മഞ്ചാടിയലും കൊല്ലപ്പെട്ടു. ഈ കേസിലും ജോളിയാണ് ഒന്നാം പ്രതി.

Enter AMP Embedded Script