കൂടത്തായി വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

കൂടത്തായി റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജികുമാറിന്‍റെ ഭാര്യയുമായ താമരശേരി തച്ചംപൊയില്‍ സ്വദേശി ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി.  

പ്രജികുമാറിന്‍റെ താമരശേരിയിലെ ജ്വല്ലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്‍റെ സാക്ഷിയായിരുന്നു ശരണ്യ. രണ്ടാം പ്രതി എം.എസ്. മാത്യു പ്രജികുമാറിന്‍റെ സുഹൃത്താണെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണപണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ട്. അറസ്റ്റിന് ശേഷം പ്രജികുമാറുമായി പൊലിസ് വന്നപ്പോള്‍ താക്കോല്‍ താന്‍ എടുത്തുനല്‍കി എന്നും ശരണ്യ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഈ മൊഴിയാണ് മാറ്റിയത്. അന്വേഷണസംഘത്തില്‍ അംഗമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി വിനീഷ് കുമാറിനെയും വിസ്്തരിച്ചു. പാലാ സെന്‍റ്്തോമസ് ടീച്ചേഴ്സ് എജ്യൂക്കേഷന്‍ കോളജില്‍ പ്രതി ജോളി ജോസഫ് ബിഎഡിന് പഠിച്ചിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് വിനീഷ്കുമാര്‍ കോടതിയെ അറിയിച്ചു. കേസിലെ 150ാം സാക്ഷിയാണ് വിനീഷ്. 

one more witness defected in koodathayi case

Enter AMP Embedded Script