കോഴിക്കോട്ട് വസന്തോത്സവം; ഏറ്റെടുത്ത് ജനത; സ്ഥിരം സംവിധാനമൊരുക്കുമെന്ന് മന്ത്രി

കോഴിക്കോട് നഗരത്തില്‍ പൂക്കാലമെത്തിച്ച് പുഷ്പമേളയ്ക്ക് തുടക്കമായി. നാല്‍പ്പത്തി നാലാം തവണയാണ് കോഴിക്കോട് ബീച്ചില്‍ പുഷ്പമേള നടക്കുന്നത്.കോവിഡ് സ്യഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം തിരിച്ചെത്തിയ വസന്തോല്‍സവത്തെ വലിയ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 1500 ചതുരശ്രയടിയിലധികം വിസ്ത്യതിയിലുള്ള പന്തലിലാണ് മേള. സസ്യങ്ങള്‍ക്ക് പുറമേ വിവിധ ഫലങ്ങളും അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേത്യത്വത്തിലുള്ള മേളയുടെ ആകര്‍ഷണമാണ്. 

ഊട്ടിയിലും മലമ്പുഴയിലുമുള്ളതുപോലെ കോഴിക്കോട്ടും പുഷ്പമേളയ്ക്ക് സ്ഥിരംസംവിധാന ഒരുക്കുമെന്നാണ് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രഖ്യാപനം. ഈ മാസം 29ന് പുഷ്പമേള സമാപിക്കും.

Enter AMP Embedded Script