മാലിന്യം വരുമാനമാക്കി ആറ്റിങ്ങൽ; അവാർഡുകളും വാരിക്കൂട്ടി നഗരസഭ

മാലിന്യം സംസ്ഥാനത്തിനു ശാപമാകുമ്പോള്‍ മാലിന്യസംസ്കരണത്തില്‍ മാതൃകയാവുകയാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി. സംസ്കരണം മാത്രമല്ല മാലിന്യം വളമാക്കി വരുമാനവും നേടുന്നുണ്ട് ഈ നഗരസഭ.  മലീനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാരുമടക്കം 16 തവണ അവാര്‍ഡ് നല്‍കി അംഗീകരിച്ചിട്ടും സംസ്ഥാന മാതൃകയാക്കാത്തതെന്തെന്നുള്ളതില്‍ ഇപ്പോഴും വ്യക്തതയില്ല. 

നിരന്തരമായ ഇടപെടലാണ് ആറ്റിങ്ങലിനെ ക്ലീന്‍ സിറ്റിയാക്കുന്നത്. അതിരാവിലെ തുടങ്ങുന്ന ശുചീകരണ യജ്‍‍ഞം സംസ്കരണ പ്ലാന്‍റില്‍ മാലിന്യം എത്തിക്കുന്നതോടെ തീരുന്നില്ല. പ്ലാന്‍ററുകള്‍ക്കെതിരെ വലിയ ജനരോക്ഷമുയരുന്ന കാലത്ത്  നഗരമധ്യത്തിലാണ് ഇവിടെ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും പരാതിയില്ലെന്നു മാത്രമല്ല കൂടുതല്‍ ആളുകള്‍ ഇവിടെ സ്ഥലംവാങ്ങി വീടു വെയ്ക്കാനും തയ്യാറാകുന്നു.

മാലിന്യം  നഗരസഭയ്ക്ക്  വരുമാനമാര്‍ഗം കൂടിയാണ്. ഇവര്‍  ചെയ്ത പ്രവര്‍ത്തിയ്ക്കുള്ള അംഗീകാരമാണ്  ഇക്കാണുന്ന സംസ്ഥാന പുരസ്കാരങ്ങളെല്ലാം. മാലിന്യസംസ്കരണത്തിനു മികച്ച മാതൃകകളില്ലാത്തതാണ് പ്രശ്നമെന്നു നിരന്തരം പറയുന്ന അധികാരികള്‍ക്ക് മുന്നില്‍ ഇതു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.