കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാസ്റ്റര്‍ പ്ലാന്റ് ഡി.പി.ആര്‍ 2 മാസത്തിനകം: കലക്ടർ

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാസ്റ്റര്‍ പ്ലാന്റ് ഡി.പി.ആര്‍ രണ്ടുമാസത്തിനകം തയാറാകുെന്ന് കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി. തടവുകാരായ അന്തേവാസികളെ പാര്‍പ്പിക്കുന്ന കെട്ടിട്ടം മാറ്റിപണിയാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു

അടിക്കടിയുണ്ടാകുന്ന സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാനിനായുള്ള ഡി.പി.ആര്‍ വൈകുന്നത്. വലിയ വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പട്ട് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഡി.പി.ആര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തുന്നത്. രണ്ടുമാസത്തിനകം ഇത് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയാണ് ജില്ലാ കലക്ടര്‍ പങ്കുവച്ചത്. 

ഡി.പി.ആര്‍ തയാറാക്കി സര്‍ക്കാറിന്റെ അംഗീകാരം കിട്ടിയാലും ഇത് നടപ്പാക്കുക എന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്. ഇതിനായുള്ള ഫണ്ട് സ്വരൂപിക്കാന്‍ ജില്ലയിലെ എം.എല്‍.എമാരുടെ യോഗം വിളിക്കും .ഒപ്പം കിഫ്ബി ഫണ്ടിനും അപേക്ഷ നല്‍കും .മാനസികാരോഗ്യ കേന്ദ്രം വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു