കൃഷി ബോധവത്കരണം; കാർഷിക മതിൽ ഒരുക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കാര്‍ഷിക മതിലൊരുക്കി കേരള കോണ്‍ഗ്രസ് മാവേലിക്കര ടൗണ്‍ മണ്ഡലം കമ്മറ്റി. മാവേലിക്കര പുതിയകാവു മുതല്‍ ഒരു കീലോമീററര്‍ ദൂരത്തില്‍ വഴിയരികിലാണ് മതിലൊരുക്കിയത്. മുതിര്‍ന്ന നേതാക്കളായ പിജെ ജോസഫ്,  അടക്കമുള്ളവര്‍ പങ്കെടുത്തു. 

മാസങ്ങള്‍ നീണ്ട അധ്വാനത്തിന് ഒടുവിലാണ് കാര്‍ഷിക മതിലൊരുങ്ങിയത്. മാവേലിക്കരയില്‍ ഒന്നരേക്കറില്‍ ഗ്രോബാഗുകളിലായി രണ്ടായിരത്തിലധികം പച്ചക്കറി തൈകള്‍ വളര്‍ത്തി. പാവല്‍, പടവലം, തണ്ണിമത്തന്‍, സാലണ് വെള്ളരി, തക്കാളി, വെണ്ട, മുളക്, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍. സമയോചിതമായി വെള്ളവും വളവും നല്‍കി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തക്‍ തന്നെ പരിപാലിച്ചു. ഒരു രാത്രിയും പകലുമെടുത്താണ് പച്ചക്കറി ചെടികൾ വഴിയരികിൽ എത്തിച്ചത്.

പരിമിതമായ സ്ഥലത്തും കൃഷിചെയ്യാമെന്ന സന്ദേശമാണ് കാര്‍ഷിക മതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ പറയുന്നു

തുറന്ന ജീപ്പിലെത്തിയ നേതാക്കള്‍ മതില്‍ കണ്ടു. പിന്നെ പൊതു സമ്മേളനം, മുന്‍പ് വീടുകളില്‍ പച്ചക്കറി നട്ട് പരിപാലിച്ച് വിളവ് വീട്ടുകാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. നിലവില്‍ വീടുകളില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നുണ്ട്.