ബോർഡുകളുടെ വിലനിർണയാധികാരം; പുതിയ നിയമനിർമാണം അവസാന ഘട്ടത്തിൽ

റബര്‍, സുഗന്ധവ്യഞ്ജന, ടീ ബോര്‍ഡുകളുടെ അധികാരം ഗണ്യമായി കുറക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍. വിലനിര്‍ണയത്തില്‍ ബോര്‍ഡുകളുടെ അധികാരം എടുത്തുകളയുന്ന നിയമത്തിന്‍റെ കരടുവിജ്ഞാപനം പുറത്തിറങ്ങി. കര്‍ഷകര്‍ക്ക് വേണ്ട പ്രാതിനിധ്യം ഇല്ലാത്ത പുതിയ സംവിധാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാനത്തെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. 

റബര്‍ബോര്‍ഡ്, സ്്പൈസസ് ബോര്‍ഡ്, ടീബോര്‍ഡ് എന്നിവയുടെ ഘടനയും അധികാരവും അപ്പാടെ മാറ്റിമറിക്കുന്ന നിയമ നിര്‍മാണത്തിന്‍റെ അവസാനഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ . പുതിയ നിയമത്തിന്‍റെ കരട് വിജ്ഞാപനം ഈ മാസം പത്താം തീയതി പുറപ്പെടുവിച്ചു. കര്‍ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ലഭിച്ച സമയം വെറും പത്തു ദിവസം. പുതിയ നിയമമനുസരിച്ച് നിലവില്‍വരുന്ന ബോര്‍ഡുകളില്‍ കര്‍ഷകര്‍ക്ക് വേണ്ട പ്രാതിനിധ്യം ഇല്ല എന്നണ് പ്രധാന പരാതി. അതേസമയം വ്യവാസരംഗത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും കര്‍ഷസംഘടനകള്‍ പറയുന്നു. വിളകളുടെ വിലനിര്‍ണയ അധികാരം ബോര്‍ഡുകളില്‍ നിന്ന് ഏടുത്തുമാറ്റി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനെയാണ് കര്‍ഷകര്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത്. 

ബോര്‍ഡുകളെയും കൃഷിയെയും സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയയ്ാനാവില്ലെന്ന വകുപ്പും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും കര്‍ഷകര്‍ പറയുന്നു. ബോര്‍ഡുകളുടെ സ്വയംഭരണ അവകാശം എടുത്തുകളയുന്നതും അപ്പാടെ കര്‍ഷക വിരുദ്ധവുമാണ് പുതിയ നിയമമെന്നാരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. സംസ്ഥാന സര്‍ക്കാരും പതിയ കേന്ദ്ര നിയമങ്ങളെ അനുകൂലിക്കുന്നില്ല.