പച്ചക്കറിവില പൊള്ളുന്നു; ഹോർട്ടികോർപിലും തീവില; ദുരിതം

പച്ചക്കറിവില പൊളളുന്നു. രണ്ടു മാസത്തിനിടെ തക്കാളിക്ക് നാലിരട്ടിയും ബീന്‍സിനും വെളളരിക്കും മൂന്നിരട്ടിയും വില വര്‍ധിച്ചു. ഇന്ധനവിലയും തമിഴ്നാട്ടിലെ വെളളപ്പൊക്കവും ദീപാവലിക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള വരവ് കുറഞ്ഞതും കാരണങ്ങളാണ്. വിപണിഇടപെല്‍ ഉറപ്പാക്കേണ്ട ഹോര്‍ട്ടികോര്‍പിലും തീവിലയാണ്. 

ഒരേ മാര്‍ക്കറ്റിലെ അടുത്തടുത്ത മൂന്നു കടകളില്‍ തക്കാളിക്ക് മൂന്നുവില ...20 ല്‍ നിന്ന തക്കാളിവിലയാണ് എണ്‍പതിലേയ്ക്ക് കുതിച്ചത്. 25 രൂപയുണ്ടായിരുന്ന ബീന്‍സിന് 70 രൂപ കൊടുക്കണം. 20 നു കിട്ടിയിരുന്ന വെളളരിക്ക് 60 മുതല്‍ 80 വരെ കൂടി....ഏത്തയ്ക്ക വില 50 കടന്നു. 

ജനങ്ങളുടെ പരാതിക്ക് കച്ചവടക്കാര്‍ക്ക് മറുപടുയുണ്ട്.  അതേസമയം കുറഞ്ഞ വിലയ്ക്ക് സംഭരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട കൃഷിവകുപ്പിനു കീഴിലെ ഹോര്‍ട്ടികോര്‍പ്പിലെ വിലകാണാം. തക്കാളി – 72 ബീന്‍സ് – 55 വെളളരി –58 ....വിപണി ഇടപെടല്‍  ഇല്ലെന്ന് മാത്രമല്ല മാര്‍ക്കററിലേപ്പോലെ തീവില ഈടാക്കി ജനങ്ങളെ പിഴിയുകയാണ്  സര്‍ക്കാര്‍ സ്ഥാപനവും .