പഴയ പമ്പിന്റെ ഡീസല്‍ ടാങ്കിന് തീപിടിച്ചു; ഓടിരക്ഷപ്പെട്ട് തൊഴിലാളികൾ

നടക്കാവ് ക്രിസ്ത്യന്‍ കോളജ് റോഡില്‍ വന്‍തോതില്‍ പുക ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ ഒാടിയെത്തിയത്. ഏതെങ്കിലും കെട്ടിടത്തിന് തീപിടിച്ചെന്നാണ് ആദ്യം  കരുതിയത്. പിന്നീടാണ് ഡീസല്‍ ടാങ്കാണന്ന് മനസിലായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴെത്തി അധികം വൈകാതെ തീയണച്ചു.

കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിന്റ പഴയ ഗ്യാേരജായിരുന്നു ഇവിടം. ഇതിനൊപ്പം പമ്പും ഉണ്ടായിരുന്നു. മണ്ണിനടിയില്‍ ്സ്ഥാപിച്ചിരുന്ന ടാങ്ക് കഴിഞ്ഞദിവസമാണ് പുറത്തെടുത്തത്. ഇത് ആക്രിവിലയ്ക്ക് വില്‍ക്കുന്നതിനായി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ചെറുകഷണങ്ങളാക്കി മുറിക്കുന്നതിനിടെയാണ് അപകടം. തീപടരുന്നത് കണ്ടതോടെ തൊഴിലാളികള്‍ ഒാടിമാറി. ഡീസലിന്റ അംശമുള്ളതാണ് തീപിടിക്കാന്‍ കാരണം.