വിവാഹത്തിന് മുമ്പ് വധുവിന്റെ വീടുപോലും കണ്ടിട്ടില്ല: എം.വി ഗോവിന്ദൻ

സ്ത്രീധനത്തിനെതിരെ സ്വന്തം വിവാഹം ഉദാഹരിച്ച് മന്ത്രി എം.വി.ഗോവിന്ദന്‍. വിവാഹത്തിനു മുന്‍പ് വധുവിന്‍റെ വീടുപോലും താനോ കുടുംബാംഗങ്ങളോ കണ്ടിട്ടില്ലെന്നു മന്ത്രി എം.വി.ഗോവിന്ദന്‍. സ്ത്രീധനത്തിനെതിരെ പ്രസ്ഥാനം ക്യാംപയിന്‍ നടത്തുന്ന സമയത്തായിരുന്നു വിവാഹം. ഇപ്പോള്‍ കാലം മാറിപ്പോയെന്നും സ്ത്രീധനം വാങ്ങുന്നവര്‍ അതിനെതിരെ സംസാരിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കാട്ടണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ സമ്പൂര്‍ണ ജാഗ്രതാ ജില്ലാ പ്രഖ്യാപനവേദിയിലായിരുന്നു മന്ത്രി എം.വി.ഗോവിന്ദന്‍റെ പ്രതികരണം