വാക്സീൻ സ്ലോട്ട് ലഭിക്കാന്‍ ശ്രമിച്ച് മടുത്തോ?; എങ്കിലിതാ ആപ്പുമായി അഭിഷേക്

കോവിന്‍ പോര്‍ട്ടലില്‍ വാക്സീന്റെ ലഭ്യത അറിയിക്കുന്ന ആപ്പ് വികസിപ്പിച്ച് എറണാകുളം പനങ്ങാട് സ്വദേശി അഭിഷേക് വി.അശോക്. തേവര സേക്രഡ് ഹാര്‍ട്ട്സ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിഷേക് മണിക്കൂറുകള്‍ കൊണ്ടാണ് വാക്സീന്‍ ഫൈന്‍ഡറെന്ന ആപ്പ് വികസിപ്പിച്ചത്. 

ചില കണ്ടുപിടിത്തങ്ങള്‍ വഴിയൊരുക്കുന്നത് വലിയ മാറ്റങ്ങള്‍ക്കാണ്. അത്തരത്തിലൊരു കണ്ടുപിടിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഷേക്. കോവിഡ് വാക്സീനായി കോവിന്‍ സൈറ്റില്‍ സ്ലോട്ട് ലഭിക്കാന്‍ ശ്രമിച്ച് മടുത്തോ? എങ്കില്‍ അഭിഷേക് വികസിപ്പിച്ച വാക്സീന്‍ ഫൈന്റര്‍ ഒന്നു ശ്രമിച്ചു നോക്കൂ. പിന്‍കോഡോ ജില്ലയോ വാക്സീന്‍ ഫൈന്റര്‍ ആപ്പില്‍ നല്‍കിയാല്‍ നിങ്ങള്‍ക്കായി ആപ്പ് തന്നെ കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകളുടെ ലഭ്യത ഓരോ മിനിറ്റലും പരിശോധിക്കും. സ്ലോട്ടുകള്‍ ലഭ്യമായാല്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. സ്ലോട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് കോവിന്‍ പോര്‍ട്ടലില്‍ വാക്സീന്‍ ബുക്ക് ചെയ്യാം. സംഗതി സിമ്പിള്‍. 

നിലവില്‍ വാക്സീന്‍ ഫൈന്റര്‍ ആപ്പ് വെബ്സൈറ്റില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. എന്നാല്‍ അധികം വൈകാതെ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാകും. ഗൂഗിളിന്റെ കോഡ് ഇന്‍ മത്സരത്തിലെ ഗ്രാന്‍ പ്രൈസ് ജേതാവ് കൂടിയാണ് ഈ ടെക്കി