ചെറിയ തുകയ്ക്ക് കല അഭ്യസിക്കാം; മൊബൈൽ ആപ്പുമായി ആശ ശരത്ത്

നൃത്തം ഉള്‍പ്പടെയുള്ള കലകള്‍ കുറഞ്ഞ ചെലവില്‍ പഠിപ്പാക്കാനുള്ള മൊബൈല്‍ ആപ്  തയാറാക്കി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. ആഗ്രഹമുള്ള ആര്‍ക്കും പ്രാണ ഇന്‍സൈറ്റ് ആപ്പില്‍ എണ്‍പതു രൂപയ്ക്ക് പ്രശ്തരായ അധ്യാപകരുടെ ശിഷ്യരാകാം.

പണമില്ലാതിന്റെ േപരില്‍ മാത്രം ആരും കലകള്‍ അഭ്യസിക്കാതിരിക്കരുത്. അതാണ് ആശാ ശരത്തിന്റെ പ്രാണ ഇന്‍സൈറ്റ് ആപ്പിന്റെ ലക്ഷ്യം.  ഭരതനാട്യം,മോഹിനിയാട്ടം,കഥകളി, ചെണ്ട, ഗിറ്റാര്‍,വയലില്‍ ഉള്‍പ്പടെ ചെറിയ തുകയ്ക്ക് ആര്‍ക്കും ലോകത്തിന്റെ ഏത് കോണിലിരുന്നും പഠിക്കാം. പ്രാണ ഇന്‍സൈറ്റ് ആപ്ലിക്കേഷന്‍ ആപ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണ്