കുട്ടനാടിനെ മുക്കുന്നതിന് കാരണം കയ്യേറ്റങ്ങൾ; കർഷകരുടെ ആരോപണം

കുട്ടനാട്ടിനേയും, അപ്പർ കുട്ടനാടിനേയും വെള്ളത്തിൽ മുക്കുന്നത് വീതിയും ആഴവും കുറഞ്ഞ തോടുകളെന്ന് കർഷകർ. വ്യാപകമായ കയ്യേറ്റങ്ങളാണ് തോടുകളെ ഇത്ര ചെറുതാക്കിയതെന്നും ഇവർ ആരോപിക്കുന്നു.

ഇതാണ് അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാർ . 50 മീറ്ററിലധികം വീതിയിൽ പരന്നൊഴുകുന്ന നദിയാണ് 10 മീറ്ററിൽ താഴെ വീതിയുള്ള തോടായി ചുരുങ്ങുന്നത്. പ്രളയത്തിൽ മണ്ണും മാലിന്യവും അടിഞ്ഞതോടെ തോടുകളുടെ ആഴം വീണ്ടും കുറഞ്ഞു. ഇതോടെ കിഴക്കൻ മേഖലകിൽ മഴ പെയ്താൽ അപ്പർ കുട്ടനാടൻ മേഖല മുങ്ങും. 

പതിറ്റാണ്ടുകൾക്കു മുൻപേ തോട് കയ്യേറി പലരും വയലാക്കി.   തോട്ടിൽ തെങ്ങിൻ കുറ്റിയിറക്കി ചെളി നിറച്ചാണ് പാടം വികസിപ്പിച്ചത്. തിരിച്ചു പിടിക്കാനാത്ത ഇത്തരം  കയ്യേറ്റങ്ങളുമാണ് കുട്ടനാടിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും കർഷകർ പറയുന്നു. ദുരിതത്തിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ നൽകിയ ഉറപ്പാണ് കർഷകരുടെ പ്രതീക്ഷ.