ജൈവ കൃഷിയുടെ സന്ദേശമേകി ഫാത്തിമ ആശുപത്രി; വിഷുക്കാലത്തെ വിളവെടുപ്പ്

ഈ വിഷുക്കാലത്ത് ജൈവ കൃഷിയുടെ സന്ദേശം നല്‍കുകയാണ് എറണാകുളം പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി. ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രി വളപ്പില്‍ തുടങ്ങിയ ജൈവകൃഷിയുടെ വിളവെടുപ്പായിരുന്നു ഈ വിഷുക്കാലത്ത്. ലോക്ക് ഡൗണ്‍ കാലത്താണ് വിശാലമായ ആശുപത്രി വളപ്പില്‍ ജൈവകൃഷിയെന്ന ആശയം ഡയറക്ടര്‍ ഫാദര്‍ സിജു പാലിയത്തറയുടെ മനസില്‍ ഉദിക്കുന്നത്. പിന്നെ ഒട്ടും വൈകിയില്ല. സഹപ്രവര്‍ത്തകരുമായി പറമ്പിലേക്കിറങ്ങി. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞപ്പോഴേക്കും ആശുപത്രി വളപ്പ് മുഴുവന്‍ കപ്പയും വാഴയും പച്ചക്കറികളുമെല്ലാം നിറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് വച്ച നൂറോളം നേന്ത്രവാഴകളുടെ വിളവെടുപ്പായിരുന്നു കഴിഞ്ഞദിവസം. ജൈവകൃഷിയിലൂടെ സമൂഹത്തിന് ഒരു സന്ദേശം പകരാനുള്ള ശ്രമത്തിലാണ് ഇവരെല്ലാം

പെരുമ്പടപ്പിലെപ്രാദേശികവിപണികളിലേക്കാണ് ഈ വാഴക്കുലകളില്‍ ഒരു പങ്ക് പോയത്. ബാക്കിയുള്ളവ സമീപത്തെ ആതുരാലയങ്ങളില്‍ കഴിയുന്നവരുടെ വിഷു സദ്യയ്ക്ക് രുചിപകരും