ആവേശത്തിൽ കണ്ണൂർ; സീറ്റുകളുടെ എണ്ണത്തിൽ കണ്ണ്​വച്ച് ഇരുമുന്നണികളും

കണ്ണൂരിൽ ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് ഇടതു വലതു മുന്നണികൾ. ജില്ലയിൽ എൽഡിഎഫിന് 11 സീറ്റും യുഡിഎഫിന് മൂന്നു സീറ്റുകളുമാണ് ഉള്ളത്. തലശേരി, ധർമ്മടം, കല്യാശ്ശേരി, പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ അത്ഭുദങ്ങൾ ഒന്നും പ്രതീക്ഷിക്കാനില്ല. പരമ്പരാഗത ഇടത് കോട്ടയായ ഇവിടങ്ങളിൽ ജയിക്കനാകുമെന്ന് യുഡിഎഫ് പോലും കരുതുന്നുണ്ടാക്കില്ല. 

കണ്ണൂർ ഇത്തവണയും കോണ്ഗ്രസ് എസിന് തന്നെ നൽകിയേക്കും. അതേ സമയം 2016ൽ നഷ്ടപ്പെട്ട കണ്ണൂർ ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അഴീക്കോടും പേരാവൂരും ഇരിക്കൂറുമാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. വിവാദങ്ങളിൽ പെട്ട ഉഴലുന്ന കെ.എം. ഷാജി തന്നെ  അഴീക്കോട് വീണ്ടും കളത്തിലിറങ്ങിയാൽ ജയിക്കുമെന്ന് ഉറപ്പില്ല. മത്സരിക്കുന്നെങ്കിൽ പേരാവൂർ മാത്രമേ ഉണ്ടാകൂ എന്ന് സിറ്റിങ് എംഎൽഎ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഇരിക്കൂറിൽ കെസി ജോസഫ് മത്സരിക്കുന്നില്ലെന്ന പ്രഖ്യാപിച്ചതോടെ യുവ നേതാക്കാൾക്ക് ആർക്കെങ്കിലും നറുക്ക് വീഴും.