മഞ്ചേശ്വരത്ത് മത്സരം ബിജെപിയുമായി; മണ്ഡലം നിലനിർത്തും: കമറുദീന്‍

മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സിറ്റിങ് എം.എല്‍.എ. എം.സി.കമറുദീന്‍. മല്‍‍സരം ഇടതുപക്ഷവുമായല്ല ബി.ജെ.പിയുമായാണ്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരായാലും വിജയിക്കും, താനല്ല മറ്റൊരാള്‍ ആണെങ്കില്‍ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ടാകുമെന്നും കമറുദീന്‍ പറഞ്ഞു. ജോസഫ് തോമസ് തയാറാക്കിയ റിപ്പോര്‍ട്ട് കാണാം.