കൂടിക്കാഴ്ച ഔദ്യോഗികം; യാത്ര മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടിൽ: മുഖ്യമന്ത്രി

ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച സ്വപ്നസുരേഷിന്റെ ആരോപണത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി. ഷാര്‍ജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസില്‍ നടന്നത് ഔദ്യോഗിക കൂടിക്കാഴ്ചയാണെന്നും  മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അതേസമയം കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രാലയ പ്രതിനിധിയും പങ്കെടുത്തതായി മുഖ്യമന്ത്രി മറുപടി നല്‍കി.