സ്പീക്കർ തിരഞ്ഞെടുപ്പ്; അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർഥി

എ.എന്‍.ഷംസീർ, അന്‍വര്‍ സാദത്ത്

സ്പീക്കർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് തീരുമാനം. ആലുവ എം.എല്‍എ അന്‍വര്‍ സാദത്ത് യുഡിഎഫിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഒാഫീസ് അറിയിച്ചു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാന്‍ പന്ത്രണ്ടാം തീയതി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എ.എന്‍.ഷംസീറാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭാ സ്്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തേക്ക് മാറിയതിനെ തുടര്‍ന്നാണ് പുതിയ സ്്പീക്കറെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നത്.