തർക്കം പരിഹരിക്കണം; രാപ്പകൽ സമരവുമായി യാക്കോബായ സഭ

സഭ തർക്കം പരിഹരിക്കാൻ നിയമം നിർമിക്കുക, പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങി. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കിയത്.

നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നിനാണ് യാക്കോബായ സഭ സെക്രട്ടറിയറ്റിന് മുന്നിൽ റിലേ നിരാഹാരസമരം തുടങ്ങിയത്. ഗവർണർക്കും നിവേദനം നൽകിയിരുന്നു . ഇടവകപ്പള്ളിയിൽ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടു വന്ന സർക്കാർ ,സഭ തർക്കം തീർക്കാനും നിയമംകൊണ്ടു വരുമെന്നായിരുന്നു പ്രതീഷ. എന്നാൽ സർക്കാർ കാലാവധി തീരാറായിട്ടും അനുകൂല നീക്കം ഇല്ലാതായതോടെയാണ് രാപ്പകൽ സമരത്തിലേക്ക് കടന്നത്

വരുംദിവസങ്ങളിൽ  കരുതലോടെ  കാത്തിരിക്കണമെന്ന്  വിശ്വാസികളോട് സഭ നേതൃത്വം ആവശ്യപ്പെട്ടു ശനിയാഴ്ച 10 മണി വരെയാണ് രാപ്പകൽ സമരം. അതിന് ശേഷം കൂടുതൽ ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം