കുരിശു പൊളിച്ചു തിരിച്ചു പിടിച്ച പാപ്പാത്തിചോല; ഭൂമി വനംവകുപ്പിന് കൈമാറും

ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി കുരിശു പൊളിച്ചുനീക്കി തിരിച്ചുപിടിച്ച ഇടുക്കി പാപ്പാത്തിച്ചോലയിലെ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറും. 

മേഖലയിലെ ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഭൂമി  കൈമാറ്റം. 2016 ലാണ് 300 ഏക്കർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചത്.

വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയും സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയതുമാണ് പാപ്പാത്തിച്ചോല കുരിശ് പൊളിക്കലും ഭൂമി 

ഏറ്റെടുക്കലും. 2016 ൽ   ശ്രീറാം  വെങ്കിട്ടരാമൻ ദേവികുളം സബ് കലക്ടർ ആയിരിക്കെയാണ്  സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കുരിശു വെച്ച് കയ്യേറിയ പാപ്പാത്തിച്ചോലയിലെ 300 ഏക്കറിലധികം വരുന്ന ഭൂമി തിരിച്ചുപിടിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ കുരിശു ജെസിബി ഉപയോഗിച്ചു പൊളിച്ചു 

നീക്കുകയതായതാണ്  വിവാദത്തിന് കാരണമായത്. എന്നാൽ റവന്യുവകുപ്പ് ഭൂമി ഏറ്റെടുത്തതിനു ശേഷം ഒരു പരാതി പോലും കയ്യേറ്റക്കാർ  നൽകിയിട്ടുമില്ല. 

പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിൻ്റെ ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടാണ്  ഇപ്പോൾ ഏറ്റെടുത്ത ഭൂമി വനംവകുപ്പിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.