ഹെയർകട്ട് 60ന്; ഷേവിങ് 40ന്; സുരക്ഷയ്ക്ക് പൊലിസ് കാവലും

അറുപതു രൂപയ്ക്കു മുടിവെട്ടാന്‍ തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍ റെഡി. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നാണ് പൂര്‍ണമായും ശിതീകരിച്ച ബ്യൂട്ടിപാര്‍ലര്‍. 

 ഈ ബ്യൂട്ടിപാലര്‍റില്‍ മുടിവെട്ടുന്നും ഷേവ് ചെയ്യുന്നതും തടവുകാരാണ്. വിവിധ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍. നല്ല പെരുമാറ്റമുള്ളവര്‍. പൊതുജനങ്ങള്‍ക്കു സുരക്ഷിതമായി ബ്യൂട്ടിപാര്‍ലറില്‍ പോകാം. ജയില്‍ ഉദ്യോഗസ്ഥര്‍ കാവലുണ്ടാകും. മുടിവെട്ടാന്‍ 60 

രൂപ. ഷേവ് ചെയ്യാന്‍ നാല്‍പതു രൂപ. ഫേഷല്‍, ബ്ലീച്ചിങ് തുടങ്ങി എല്ലാ മിനുക്കുപണികളും ഇവിടെ റെഡിയാണ്. ഏതൊരു ബ്യൂട്ടിപാര്‍ലറിനോടും കിടപിടിക്കുന്ന ഒന്നാണിത്. തൃശൂര്‍...വടക്കാഞ്ചേരി റൂട്ടില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നാണ് കെട്ടിടം. റോഡില്‍ നിന്ന് നേരിട്ട് ബ്യൂട്ടിപാര്‍ലറിലേക്ക് 

പ്രവേശിക്കാം. ജയില്‍ വളപ്പിലേക്ക് പ്രവേശിക്കേണ്ടതില്ല. നാലു തടവുകാര്‍ ഒരേസമയം ഡ്യൂട്ടിയിലുണ്ടാകും. രാവിലെ 7.30ന് തുറക്കും. രാത്രി ഒന്‍പതിന് അടയ്ക്കും. ജയില്‍ ഡി.ഐ.ജി: സാം തങ്കയ്യന്റെ മുടിവെട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രത്യേക തൊഴില്‍ പരിശീലനം േനടിയ തടവുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഉപജീവനത്തിനുള്ള വഴി കൂടിയാണ് തടവുകാര്‍ക്ക് ഈ തൊഴില്‍ മേഖല. ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ജയില്‍ ഡി.ജി.പി: ഋഷിരാജ് സിങ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നേരത്തെ പെട്രോള്‍ പമ്പും ചപ്പാത്തി കൗണ്ടറും തടവുകാര്‍ തുടങ്ങിയിരുന്നു.