വിധി നടപ്പാക്കി; സെന്റ് ജോര്‍ജ് പള്ളി ഇനി ഓർത്തഡോക്സ് സഭയ്ക്ക്

ഹൈക്കോടതി ഉത്തരവ് പ്രകാരം മുവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഒാര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറി. പൂട്ടിയിട്ടിരുന്ന ഗേറ്റും വാതിലും പൊളിച്ചാണ് വിധി നടപ്പാക്കാനെത്തിയ റവന്യൂസംഘം പള്ളിക്കുള്ളില്‍ കടന്നത്. തുടര്‍ന്ന് ഒാര്‍ത്തോഡോക്സ് സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ ആരാധന നടത്തി. 365 ഇടവക കുടുംബാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യമാണ് നിരസിക്കപ്പെട്ടതെന്ന് യാക്കോബായസഭ വ്യക്തമാക്കി 

ഗേറ്റിന്റെ പൂട്ടറുത്ത് പള്ളിവളപ്പിലേക്ക്  കടന്ന  പൊലീസ് റവന്യൂ അധികൃക്ക് മുന്നില്‍ ഒരു ബലപ്രയോഗത്തിന് യാക്കോബായസഭാംഗങ്ങള്‍ തയ്യാറായില്ല .  പള്ളിയേറ്റെടുക്കരുതെന്ന് കരഞ്ഞഭ്യര്‍ഥിച്ച് സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ അധികൃതര്‍ക്ക് മുന്നിലെത്തി  വിധി നടപ്പാക്കിയേ മതിയാകൂ എന്ന് മുവാറ്റുപുഴ തഹസീല്‍ദാര്‍ കെ എസ് സതീശനും ഡിവൈഎസ്പി മുഹമ്മദ് റിയാസും നിലപാടെടുത്തു . എന്നാല്‍ പൂട്ടിയ  പള്ളി തുറന്ന് കൊടുക്കാന്‍ നിലവിലെ ഭരണസമിതി തയ്യാറായില്ല . തുടര്‍ന്ന് വശത്തെ ഒരു വാതില്‍ പൊളിച്ചു. തുടര്‍ന്ന് പള്ളിവാതില്‍ തുറന്ന് ഒാര്‍ത്തോഡോക്സ് സഭാംഗങ്ങള്‍ ഉള്ളില്‍ കടന്ന് ആരാധന നടത്തി . 

വിധി നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഒാര്‍ത്തഡോക്സ് സഭ അറിയിച്ചു  ഭൂരിപക്ഷത്തിന് നീതിനിഷേധിക്കപ്പെട്ടെന്ന് യാക്കോബായ സഭ പ്രതികരിച്ചു  ഗേറ്റ് പൊളിച്ച അധികൃതര്‍ക്കുമുന്നില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പള്ളിപരിസരത്ത് വന്‍പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട് 

MORE IN KERALA