ഫ്ലാഷ് ലൈറ്റിൽ പത്രികാസമർപ്പണം; വലഞ്ഞ് സ്ഥാനാർത്ഥികളും ഉദ്യാഗസ്ഥരും

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തെ ഇരുട്ടിലാക്കി കൊച്ചിയില്‍ വൈദ്യുതി തടസം.  കോര്‍പ്പറേഷന്‍ ഹാളില്‍ രണ്ടുമണിക്കൂറോളം വൈദ്യുതി നിലച്ചതോടെ സ്ഥാനാര്‍ഥികളും ഉദ്യോഗസ്ഥരും വലഞ്ഞു. അപ്പോഴും നന്നാക്കാതിട്ടിരുന്ന ജനറേറ്റര്‍ വെറും നോക്കുകുത്തിയായി.

പിന്നയങ്ങോട്ട് ഗ്യാലറിയില്‍ മൊബൈല്‍ തെളിക്കുന്ന ആവേശം ഫയലുകള്‍ നോക്കാനും, ഫോമുകള്‍ പരിശോധിക്കാനുമെല്ലാം മൊബൈല്‍ വെളിച്ചം. സത്യവാങ്മൂലം വായിക്കാന്‍ സ്ഥാനാര്‍ഥികളും പെടാപ്പാടുപെട്ടു. രണ്ടുമണിക്കൂറിനൊടുവില്‍ കറണ്ടുവന്നപ്പോള്‍ ഫ്ലാഷ് ലൈറ്റുകളെല്ലാം ആശ്വാസത്തോടെ പോക്കറ്റിലേക്ക്.