നിയമന വാഗ്ദാനം പാഴ്​വാക്കായി; തിരഞ്ഞെടുപ്പ് ദിവസം സമരത്തിനൊരുങ്ങി ഉദ്യോഗാർഥികൾ

തദ്ദേശ തിരഞ്ഞെടുപ്പ്  ദിവസം  സംസ്ഥാന സർക്കാരിനെതിരെ സമരവുമായി പി എസ് സി ഉദ്യോഗാർഥികൾ . നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായെന്നാണ്  ആരോപണം. റാങ്ക് പട്ടികയിലുള്ള ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പി.എസ്.സി  ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് സംസ്ഥാനത്തെങ്ങും സമരത്തിനൊരുങ്ങുന്നത്. എട്ട് മാസം കാലാവധിയുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽപ്പെട്ട് അവസാനിക്കുമെന്നാണ്  ആശങ്ക. നിയമനങ്ങൾ നടത്തുമെന്ന സർക്കാർ പ്രഖ്യാപനം  നടപ്പായില്ലെന്ന്  ഉദ്യോഗാർഥികൾ. തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗാര്‍ഥികളുടെ  സംഘനയുടെ നേതൃത്വത്തിൽ  നിരാഹാര സമരം  നടത്തും. സര്‍ക്കാരിനെതിരെയുള്ള  ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധ സ്വരം ഈ തിരഞ്ഞെടുപ്പില്‍ സജീവ  രാഷ്ട്രീയ ചര്‍ച്ചയാകുമെന്ന് വ്യക്തം.