കോവിഡിൽ അരി വിൽപന കുറയുന്നു; പൊതുവിപണിയിൽ വിലയും കുറവ്

കോവിഡ് തുടങ്ങിയതിന് ശേഷം പൊതുവിപണിയിലെ അരി വില്‍പനയും വിലയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കിറ്റുവിതരണം നടത്തിയതും ലോക് ഡൗണ്‍ ഭയന്ന് കുടുംബങ്ങള്‍ അരി വാങ്ങി കൂട്ടിയതും ആഘോഷങ്ങളില്ലാതായതുമാണ്  കാരണങ്ങള്‍. 

കോഴിക്കോട് വലിയങ്ങാടിയില്‍മാത്രം അമ്പത് ശതമാനം വില്‍പനയാണ് കുറഞ്ഞത്. അതിനൊപ്പം വിലയും കുറഞ്ഞു. ഏറ്റെവും കൂടുതല്‍ വിറ്റുപോകുന്ന കുറുവ, പൊന്നി, മട്ട എന്നിവയ്ക്ക് കിലോയ്ക്ക് നാലു രൂപാവരെയാണ് കുറഞ്ഞത്. ബിരിയാണി അരിക്ക് പത്ത് രൂപയും. 

ഹോട്ടലുകള്‍ തുറന്നെങ്കിലും പഴയതുപോലെ ഊണ്‍ കഴിക്കാന്‍ ആളുകളെത്താത്തതിനാല്‍ അവിടേക്കുള്ള അരി വില്‍പനയും കുറഞ്ഞു.