കുഞ്ഞൻ ബസും ലോറിയും, വലിയ ഹോബി; താരമായി ഏഴാം ക്ലാസുകാരൻ

കോവിഡ് ലോക്ഡൗണ്‍ കാലത്ത്  പ്രിയപ്പെട്ട വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിച്ച് ഏഴാംക്ലാസുകാരന്‍.  ആയിരം രൂപവരെ ചെലവില്‍ യഥാര്‍ഥ വണ്ടികളുടെ തനിപ്പകര്‍പ്പാണ് തൊടുപുഴ സ്വദേശിയായ അശ്വിന്‍ ബിജുവുണ്ടാക്കിയത്.

ടൂറിസ്റ്റ് ബസ് മുതല്‍ ലോറിയും, ബൈക്കുകളും വരെ അശ്വിന്റെ മേശപ്പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.   ഇങ്ങനെ വാഹനങ്ങളുണ്ടാക്കാറുണ്ടെങ്കിലും കോവിഡ്  ലോക്ഡൗണ്‍ കാലത്താണ് ഇത്രയും മികച്ച തനിപ്പകര്‍പ്പുകള്‍ നിര്‍മിക്കാന്‍ സമയം ലഭിച്ചത്. വലിപ്പവും, പ്രത്യേകതകളും അനുസരിച്ച് ഇവയുടെ നിര്‍മാണചെലവിലും മാറ്റം വരും. പത്തു ദിവസം വരെയെടുത്താണ് ഈ ബസ് നിര്‍മിച്ചത്.

ലൈറ്റുകളും, മറ്റും യഥാര്‍ഥ വാഹനങ്ങളിലേത് പോലെ പ്രവര്‍ത്തിക്കും. യൂട്യൂബില്‍ നോക്കിയാണ് ഇങ്ങനെ വാഹനങ്ങളുണ്ടാക്കാന്‍ പഠിച്ചത്. നിലിവില്‍ നിര്‍മിച്ചിരിക്കുന്ന മിനിയേച്ചര്‍ വാഹനങ്ങള്‍ ഒാടില്ലെങ്കിലും, റിമോട്ടില്‍ നിയന്ത്രിച്ച് ഒാടിക്കാവുന്ന വാഹനമാണ് ഇപ്പോഴുണ്ടാക്കുന്നത്.