വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ?; യുഡിഎഫിൽ ആശയക്കുഴപ്പം

തദ്ദേശതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍  പാര്‍ട്ടിയുമായി  ധാരണയുണ്ടാക്കുന്നതുമായി  ബന്ധപ്പെട്ട്  യു ഡി  എഫില്‍  ആശയക്കുഴപ്പം. നീക്കുപോക്കായി കഴിഞ്ഞെന്ന്  വെല്‍ഫെയര്‍പാര്‍ട്ടി  സംസ്ഥാനഅധ്യക്ഷന്‍  മലപ്പുറത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ഇത്തരം പ്രചാരണം  അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കാസര്‍കോട്ട് പ്രതികരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ  സ്വാഗതം ചെയ്ത് കെ.മുരളീധരനും   വിവാദത്തിന്   തിരി കൊളുത്തി.  

യു ഡി എഫ് കണ്‍വീനര്‍  എം എം ഹസ്സന്‍  മലപ്പുറത്ത്   ജമാ അത്തെ ഇസ്ളാമി അമീറിനെ കണ്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ധാരണ  സംബന്ധിച്ച്   പ്രസ്താവനയും തിരുത്തലുമുണ്ടായത്.  മതേതരപാര്‍ട്ടികളുമായി  ധാരണയെന്ന അവകാശവാദമാണ്   വെല്‍ഫെയര്‍  പാര്‍ട്ടിയുടേത്. 

ചര്‍ച്ചയും ധാരണയുമുണ്ടായിട്ടില്ലെന്ന  തിരുത്തല്‍ കൊണ്ടുവന്നത് കെ പി സിസി  പ്രസി‍ന്റ്   മുല്ലപ്പള്ളി  രാമചന്ദ്രന്‍ എന്നാല്‍ .കോഴിക്കോട്ട്  വെല്‍ഫയര്‍ പാര്ട്ടിയുമായി  ധാരണയ്ക്ക് നീക്കമുണ്ടെന്ന് പറഞ്ഞ്  കെ  മുരളീധരന്‍  കെ പി സി സി അധ്യക്ഷനെ തള്ളി പറഞ്ഞു.  ജമാ അത്തെ ഇസ്ളാമി  കൂട്ടുക്കെട്ടുമായി   ബന്ധപ്പെട്ട്  മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ളീം ലീഗ് മനസ്  തുറക്കാത്തതും   ആശയക്കുഴപ്പത്തിന് ആക്കം കൂട്ടുന്നു.  എന്നാല്‍സാമൂഹിക മത നേതാക്കളെ കാണുന്നതിന്റ ഭാഗമായായാണ്  അമീറിനെ കണ്ടെതന്ന് എം എം ഹസന്‍  വിശദീകരിച്ചു.  സന്ദര്‍ശനത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്നാണ്   ഹസന്റെ നിലപാട്