ലോക കേരളസഭ: യുഡിഎഫ് പങ്കെടുക്കില്ല; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ലോക കേരളസഭ യുഡിഎഫ് ബഹിഷ്കരിക്കും. രാഷ്ട്രീയ നേതൃത്വം പൂർണമായി ബഹിഷ്കരിക്കുമെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളെ  വിലക്കില്ല. തിരുവനതപുരത്ത് ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ തലങ്ങളിലേക്ക് സമരം വ്യാപിപിക്കും. നിയമസഭാ സമ്മേളനത്തിലും ശക്തമായി ഉന്നയിക്കും. ഇതുവരെയുള്ള സമരം വിജയമാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, അനാരോഗ്യം കാരണം മുഖ്യമന്ത്രി ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നില്ല. ഒരു ദിവസത്തെ വിശ്രമം.