ഓട്ടം കുറവാണെങ്കിലും സുരക്ഷയ്ക്ക് പുറകിലല്ല കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ

ഓട്ടം കുറവാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍. നഗരത്തിലെ ഓട്ടോറിക്ഷകളും സ്റ്റാന്‍ഡുകളും അണുവിമുക്തമാക്കിയാണ് യാത്രക്കാരെ കയറ്റുന്നത്.

യാത്രാക്കാരെയും ഡ്രൈവറെയും തമ്മില്‍  പ്ലാസ്റ്റിക്ക് കൊണ്ട് വേര്‍തിരിച്ചാണ് ലോക് ഡൗണിന് ശേഷം ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്. ഇപ്പോള്‍ അണുനശീകരണത്തിലേക്ക് കടന്നിരിക്കുകായണ് തൊഴിലാളികള്‍. നഗരത്തിലെ എല്ലാ ഓട്ടോറിക്ഷളും നിശ്ചിത ദിവസത്തിനുള്ളില്‍ വൃത്തിയാക്കാനാണ് തീരുമാനം. 

ഓട്ടോറിക്ഷകളും സ്റ്റാന്‍ഡും മാത്രമല്ല, ആവശ്യമെങ്കില്‍ മറ്റ് വാഹനങ്ങളും ഇവര്‍ അണുവിമുക്തമാക്കും. കോവിഡ് രോഗികള്‍ ഉള്ള സ്ഥലങ്ങളിലും സേവനം ലഭിക്കും.